മലപ്പുറം ജില്ലാ കൊമേഴ്സ് ടീച്ചേര്‍സ് അസോസിയേഷനായ ACT-Malappuram ജില്ലയില്‍ കൊമേഴ്സ് വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ-പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കി. വിവിധ സ്കൂളുകളില്‍ നിന്നായി 37 വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കി. കൂടാതെ www.alrahiman.com എന്ന വെബ്സൈറ്റിലൂടെ അധ്യാപക സമൂഹത്തിന് മികച്ച സേവനങ്ങള്‍ നല്‍കിയതിന് തിരൂര്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ കൊമേഴ്സ് അധ്യാപകനായ ശ്രീ.അബ്ദുറഹിമാനെയും ചടങ്ങില്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ബഹുമാനപ്പെട്ട മലപ്പുറം എം.എല്‍.എ ശ്രീ.പി.ഉബൈദുള്ള അവര്‍കളാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. കൊമേഴ്സ് അധ്യാപകരില്‍ നിന്നും സ്ഥാനക്കയറ്റം ലഭിച്ച് പ്രിന്‍സിപ്പള്‍മാരായവര്‍ ചടങ്ങിലെ പ്രത്യേക ക്ഷണിതാക്കളായിരുന്നു.
17-04-2013 ന് ഉച്ചക്ക് 2 മണിയക്ക് മലപ്പുറം ഗവണ്‍മെന്‍റ് ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങിന് അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രീ.ഹൈദരാലി അധ്യക്ഷത വഹിച്ചു. എം.എല്‍.എ ശ്രീ.പി.ഉബൈദുള്ള മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പള്‍മാരായ ശ്രീ. രജിത് കുമാര്‍ (ജി.എച്ച്.എസ്.എസ് പുറത്തൂര്‍) , ശ്രമതി.ഷീജ.കെ.ആര്‍ (ജി.ജി.എച്ച്.എസ്.എസ്-തിരൂര്‍ ), ശ്രീ.അബ്ദുള്‍കരീം (വി.എം.എച്ച്.എസ്.എസ്-മൊറയൂര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മലപ്പുറം ഗവ.ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി.ലീലയും, എച്ച്.എസ്.എസ്.ടി ശ്രീ.രത്നാകരനും ആശംസകളര്‍പ്പിക്കാനെത്തി. അസോസിയേഷന്‍ സെക്രട്ടറി ശ്രീ.പ്രജിത് സ്വാഗതവും, ട്രഷറര്‍ ശ്രീ.ബിനേഷ് നന്ദിയും പറഞ്ഞു.
സ്വാഗതം - ശ്രീ. പ്രജിത് (സെക്രട്ടറി) | അധ്യക്ഷത - ശ്രീ. ഹൈദരാലി (പ്രസിഡന്റ്) |
മുഖ്യ പ്രസംഗം-MLA ശ്രീ.പി.ഉബൈദുള്ള | കമ്മറ്റി തെരഞ്ഞെടുപ്പ് - ശ്രീ. ശ്രീനാഥന്‍ |
അല്‍റഹിമാന്‍ എക്സലന്‍സി അവാര്‍ഡ് ഏറ്റ് വാങ്ങുന്നു | അക്കാദമിക് ചര്‍ച്ച -ശ്രീ നാരായണന്‍ |
നന്ദി -ശ്രീ. ബിനേഷ് ( ട്രഷറര്‍ ) | നിറഞ്ഞു കവിഞ്ഞ സദസ്സ് |
കൊമേഴ്സ് പ്രിന്‍സിപ്പള്‍മാരുടെ ആശംസാ പ്രസംഗങ്ങള്‍
A+ നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന്